lockel
ഫറോക്ക്​ ഗവ. താലൂക്കാശുപത്രി​ കെട്ടിട സമുച്ചയം

​രാമനാട്ടുകര: സംസ്ഥാന സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക്​ ഗവ. താലൂക്കാശുപത്രിയ്ക്ക് പുതുതായി നിർ​മ്മിച്ച കെട്ടിട സമുച്ചയം 31 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പി​ക്കും. ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്,ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉ​ദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 11 ന് വൈകിട്ട് 5 ന് ഫറോക്ക് ചുങ്കം ഫാറൂഖ് കോളേജ് റോഡിൽ ഫാം റോക്ക് ഗാർഡനിൽ ( ബഷീർ പാർക്ക്) നട​ക്കും.