മുക്കം: ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2500 രൂപ ആക്കി വർദ്ധിപ്പിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ തിരുവമ്പാടി മേഖല കൺവൻഷൻ ആവശ്യപ്പെട്ടു. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ജില്ല കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻഡ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.എം ദേവരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.രാജൻ പ്രവർത്തന റിപ്പോർട്ടും ജില്ലവൈസ് പ്രസിഡൻഡ് സി. ചന്ദ്രശേഖരൻ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചു. എ.കല്യാണിക്കുട്ടി, സി.സി.ആൻഡ്രൂസ്, ടി. ഹംസക്കോയ തങ്ങൾ, കരണങ്ങാട്ട് ഭാസ്കരൻ , ജോർജ് മാരാമറ്റം, എൻ.ബി.വിജയകുമാർ പ്രസംഗിച്ചു.