കുറ്റ്യാടി: കനത്തമഴയെ തുടർന്ന് കമ്മായി മലയോരത്ത് ഉരുൾ പൊട്ടി. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കമ്മായി, തരിപ്പ തോടുകളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ചളിനിറഞ്ഞ കലക്കുവെള്ളമാണ് തോടുകളിലേക്ക് ഒഴുകി എത്തുന്നത്. വൈകുന്നേരത്തോടെ മഴയ്ക്ക് അല്പം ശമനമുണ്ട്. അതേസമയം വാണിമേൽ പുഴയിലും ജലനിരപ്പ് ഉയരുന്നു. പുഴമൂലയിൽ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി.