karkka
മെഡിക്കൽ ക്യാമ്പ് വിജിലന്‍സ് എസ്.പി കെ.പി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യ ജില്ല കമ്മിറ്റിയും കാലിക്കറ്റ് പ്രസ് ക്ലബും അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയുടെ കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററും ചേര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മഴക്കാല, കര്‍ക്കടക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യ പരിശോധനയും ആയുര്‍വേദ ഔഷധങ്ങളും കര്‍ക്കടക ഔഷധ കഞ്ഞി വിതരണവും നടന്നു. വിജിലന്‍സ് എസ്.പി കെ.പി അബ്ദുല്‍ റസാക്ക് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷനായി. പി.കെ. സജിത്, ഡോ. ഷൈജു ഒല്ലാക്കോട് തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്ടർമാരായ കെ.എസ് വിമല്‍കുമാര്‍, റീജ മനോജ്, ഇ.അനുശ്രീ, കെ.എ.റിധിമ, വി. വിദ്യാലക്ഷ്മി നേതൃത്വം നല്‍കി.