കോഴിക്കോട്: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഗവ. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ മുലപ്പാല്‍ ദാതാക്കളെ ആദരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സജീത്ത്കുമാര്‍ അദ്ധ്യക്ഷനായി. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ.ഷാജി, ശിശുരോഗ വിഭാഗം വകുപ്പ് മേധാവി ഡോ. കെ.വിജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. മുലപ്പാല്‍ ബാങ്കിലേക്ക് 180 തവണ മുലപ്പാല്‍ നല്‍കിയ അമ്മയെ ചടങ്ങില്‍ ആദരിച്ചു. ഫാമിലി പാര്‍ട്ടിസിപ്പേറ്ററി കെയര്‍, കങ്കാരു മദര്‍ കെയര്‍ എന്നീ വിഷയങ്ങളില്‍ നഴ്‌സിംഗ് ഓഫീസര്‍ സി.പി. രജന, ഡോ. കെ.എസ്.ദീപ ക്ലാസെടുത്തു.