k
മേപ്പയ്യൂരിൽ ചങ്ങാതിക്കൊരു തൈ ക്യാമ്പയിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂരിന് ആദ്യ തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂ‌ർ: ചങ്ങാതിക്കൊരു തൈ കാമ്പെയിനിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയ്യൂരിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂരിന് ആദ്യ തൈ കൈമാറി. ഹരിത കേരളം മിഷൻ ആരംഭിച്ച സംസ്ഥാനതല പരിപാടിയുടെ ഭാഗമാണിത്. മെമ്പർമാരും ജീവനക്കാരും ചേർന്ന് തൈകൾ പരസ്പരം കൈമാറി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ പി ശോഭ അദ്ധ്യക്ഷത വഹിച്ചു.ഭാസ്കരൻ കൊഴുക്കല്ലൂർ, വി.പി രമ, വി സുനിൽ, ഷാജി എം സ്റ്റീഫൻ, അസി. വി.വി പ്രവീൺ, ടി ഷാനവാസ്, എച്ച്.ഐ സൽനലാൽ, ആർ അപർണ,എം.പി നിരഞ്ജന പ്രസംഗിച്ചു.