മാനന്തവാടി: തിരുനെല്ലി ക്ലോവ് റിസോർട്ടിലെ കുളത്തിൽ നിന്നു രാജവെമ്പാലയെ പിടികൂടി. മൂലപ്പാടി വനത്തിൽനിന്നു കാളിന്ദി പുഴയിലൂടെ റിസോർട്ടിലെ കുളത്തിൽ എത്തിയതാണെന്നു കരുതുന്നു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.എം. അഭിലാഷ്, നന്ദകുമാർ, സുനിൽകുമാർ, സ്‌നേക്ക് റെസ്‌ക്യുവർ വി.പി. സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിനെ പിടികൂടിയത്. പരിക്കുകളൊന്നുമില്ലാത്ത രാജവെമ്പാലയെ ഉൾ വനത്തിലേക്ക് വിട്ടു.