കോഴിക്കോട്: ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ മെഡിസെപ് പദ്ധതി രണ്ടാംഘട്ടം കൂടുതൽ ആകർഷകമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ജീവനക്കാരും അദ്ധ്യാപകരും എഫ് .എസ്. ഇ. ടി .ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഏരിയാ കേന്ദ്രങ്ങളിൽ ആഹ്ലാദം പ്രകടനം നടത്തി. മെഡിക്കൽ കോളേജിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ താലൂക്ക് സെക്രട്ടറി കെ രാജേഷ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ എന്നിവർ പ്രസംഗിച്ചു.