കൊയിലാണ്ടി: കലാ സാംസ്കാരിക പ്രവർത്തകൻ പൊയിൽക്കാവ് കലോപ്പൊയിൽ സ്വദേശി മാപ്പിളക്കുനി ബാലൻ (75) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച നടന്ന വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു. കുതിരക്കോലം എന്ന നാടൻ കലാ വിഭാഗത്തിലെ സംഭാവനകൾക്ക് കേരള ഫോക് ലോർ അക്കാദമി അദ്ദേഹത്തെ അവാർഡ് നൽകി ആദരിച്ചിരുന്നു. നാടൻപാട്ട്, നാടകനടൻ, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചു. പൂക്കാട് കലാലയം, ചേലിയ കഥകളി വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. പരേതരായ കണ്ടന്റെയും മാധവിയുടെയും മകനാണ്. മാപ്പിളക്കുനി കല്യാണിയാണ് ഭാര്യ. മകൻ: മാപ്പിളക്കുനി ഷൈജു. സഹോദരങ്ങൾ: വാസു കുറുവങ്ങാട്, ഗംഗാധരൻ നരിനട, കല്യാണി കുറുവങ്ങാട്, പരേതരായ രാഘവൻ, ഭാസ്കരൻ. മരുമകൾ: അതുല്യ കീഴരിയൂർ.