hfygt-
'ഇല്ല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍' മാജിക് ഷോയുടെ മുന്നോടിയായി മജീഷ്യൻ ഗോപിനാഥ് മുതുകാട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ സംഘടിപ്പിച്ച 'മൈ പാരന്റ്സ് മൈ ഹീറോസ്' പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നു.

കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന്, മജീഷ്യൻ ഗോപിനാഥ് മുതുകാട്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച 'മൈ പാരന്റ്‌സ് മൈ ഹീറോസ്' പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രൊവിഡൻസ് കോളേജിൽ നടക്കുന്ന 'ഇല്ല്യൂഷൻ ടു ഇന്‍സ്‌പിരേഷന്‍' മാജിക് ഷോയുടെ മുന്നോടി ആയാണ് സംവാദ പരിപാടി സംഘടിപ്പിച്ചത്. ഡിഫറന്റ് ആർട്ട് സെന്ററിൽ ഓട്ടിസം, സെറിബ്രൽ പൾസി, വിഷാദരോഗം, ഹൈപ്പർ ആക്ടിവിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി കുട്ടികളാണ് മാജിക്, സംഗീതം, നൃത്തം എന്നിവയുൾപ്പെടെ വിവിധ കലകളിൽ സൗജന്യമായി പരിശീലനം നേടുന്നത്. മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ഗോപിനാഥ് മുതുകാട്- മാജിക്കിന്റെ 45 വര്‍ഷങ്ങള്‍' ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും 'മൈ പാരന്റ്‌സ് മൈ ഹീറോസ്' പരിപാടിയുടെ ഭാഗമായി നടന്നു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അനീഷ് കുര്യൻ, സി.കെ സുനിൽ പ്രസംഗിച്ചു. ഡോക്യുമെന്ററി സംവിധായകൻ പ്രജീഷ് പ്രേം വിശിഷ്ടാതിഥിയായി. ഷോയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. മലയാളം വിഭാഗത്തില്‍ ഫാത്തിമ ഷെഹ്ല വി.ടി, ക്രിസ്റ്റ മരിയ ഫെലിക്സ് , ടി.എന്‍ മീനാക്ഷി, ആദര്‍ശ് പി, അതുല്യ ഗാന്ധി വി.ടി, ജെ.ഡി.ടി. ധര്‍മന്‍ എന്നിവര്‍ വിജയികളായി. ഇംഗ്ലീഷ് വിഭാഗത്തില്‍ ചൈത്ര എസ്, വിദ്യ ഇ, നീരജ് കെ ദാസ്, ഇഷാന്‍വി ശ്രീദത്ത് രശ്മിത എന്നിവരും വിജയികളായി.