താമരശ്ശേരി: ഡോ. വി.കുട്ടിയാലി രചിച്ച 'ചിറകറ്റ ജീവൻ അഥവാ മയക്കും മരുന്ന്' പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഫൈസൽ എളേറ്റിലിന്ന് കോപ്പി നൽകി നിർവഹിച്ചു. താമര ശ്ശേരി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ടി.ആർ. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ഗിരീഷ് തേവള്ളി, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സജിത്ത്കുമാർ, അഡ്വ. ജോസഫ് മാത്യു, സൈനുൽ ആബിദീൻ തങ്ങൾ. ടി.കെ. അരവിന്ദാക്ഷൻ, ഡോ.കെ.പി.അബ്ദുൾ റഷീദ്. ഡോ.മുഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്വപ്നങ്ങളും ബന്ധങ്ങളും ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകൾ, നിശബ്ദതയുടെ നിലവിളികൾ, കാൻസർ സത്യവും മിഥ്യയും, തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.