img20250807
യു.ഡി.എഫ് ജന വിജയ യാത്ര ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ : യു.ഡി.എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയുടെ 5 വർഷത്തെ വികസനനേട്ടങ്ങൾ പ്രചരിപ്പിക്കാൻ ജനവിജയ യാത്ര ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ജാഥയുടെ ഉദ്ഘാടനം തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ ഡി.സി.സി പ്രസിഡൻറ് അഡ്വ.കെ. പ്രവീൺ കുമാർ നിർവഹിച്ചു.അബ്ദുൽ ഗഫൂർ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ചു. സി.ജെ ആന്റണി, എൻ.കെ അഷ്ററഫ്, മജീദ് പുതുക്കുടി, ഷംസുദ്ദീൻ ചെറുവാടി, കെ.ടി മൻസൂർ, സുജ ടോം, സിജിമോൻ എന്നിവർ പ്രസംഗിച്ചു. ആദ്യ ദിവസം തോട്ടുമുക്കത്തുനിന്നാരംഭിച്ച ജാഥ പന്നിക്കോട്ട് സമാപിച്ചു.രണ്ടാം ദിവസം തെനേങ്ങപറമ്പിൽ നിന്നാരംഭിച്ച് കൊടിയത്തൂരിൽ സമാപിക്കും.