കോഴിക്കോട്: വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി, സിറ്റി പൊലീസ് , കോർപ്പറേഷൻ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കായി നിയമ ബോധവത്ക്കരണം സംഘടിപ്പിച്ചു. ജില്ല - സെഷൻസ് ജഡ്ജ് സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ സിപി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി. അസി.കമ്മിഷണർ എൻ.ജെ ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. എൻ കെ ഹരീഷ്, പ്രേമൻ പറന്നാട്ടിൽ, സലീം വട്ടക്കിണർ, മുരളി, സതീശൻ, ബീരാൻകുട്ടി, വാസുദേവൻ, രാധാകൃഷ്ണൻ, പ്രദീപ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.