കുറ്റ്യാടി : ക്വിറ്റ് ഇന്ത്യാ ദിനം യൂത്ത് കോൺഗ്രസ് ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ എന്നിവ നടത്തി. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് കെ.വി. സജീഷ് അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ സെക്രട്ടറി രാഹുൽ ചാലിൽ, അനൂജ് ലാൽ, പി. ബബീഷ്,എസ്.എസ്. അമൽ കൃഷ്ണ, എ.കെ. ഷംസീർ, എ.കെ. വിജീഷ്, വി.വി. ഫാരിസ് , ജംഷി അടുക്കത്ത്, വി.വി. നിയാസ്, സി. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.