photo
മാക്രി കടിച്ച് മുറിച്ച വലയുടെ കേടുപാടുകൾ തീർക്കുന്ന തൊഴിലാളികൾ

കൊയിലാണ്ടി: കടൽമാക്രിയുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തിൽ വല തകരുന്നതിൽ വലഞ്ഞ് മത്സ്യത്തൊഴിലാളികൾ.

പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു. വല തകരുന്നതിൽ ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികൾക്ക് സംഭവിക്കുന്നത്. സാധാരണയായി മത്സ്യം കൂടുതൽ ലഭിക്കുന്ന സമയമാണിത്. വലിയ പ്രതീക്ഷയോടെയാണ് കടലിലേക്ക് ഇറങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വള്ളക്കാർ പണിക്ക് പോകാതായിട്ട്. ഹാർബർ പരിസത്ത് മുഴുവൻ തൊഴിലാളികളും ചേർന്ന് വലയുടെ കേടുപാടുകൾ തീർക്കുകയാണ്. മാക്രിയുടെ ആക്രമണത്തിൽ വലയ്ക്ക് കേടുപാട് സംഭവിച്ചവർക്ക് ആവശ്യമായ നഷ്ടപരിഹാരം നല്കണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയൻ നേതാക്കളായ ടി.വി. ദാമോദരൻ സി.എം സുനിലേശൻ എന്നിവർ ഹാർബറിലെത്തി തൊഴിലാളികളെ സന്ദർശിച്ചു.