kunnamangalamnews
ദേശീയ വ്യാപാര ദിനാചരണത്തിൻ്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് നടത്തുന്ന ത്രിദിന ആഘോഷ പരിപാടി ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി പതാക ഉയർത്തുന്നു

കുന്ദമംഗലം: ദേശീയ വ്യാപാര ദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് നടത്തുന്ന ത്രിദിന ആഘോഷ പരിപാടിയിലെ ആദ്യദിനത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ ബാപ്പുഹാജി പതാക ഉയർത്തി. യൂണിറ്റിലെ വ്യാപാരികൾക്കുള്ള മെഡിമാൾ പ്രിവിലേജ് കാർഡ് സി. ഇ. ഒ ഡോ. ഫവാസ് റഹീം സബേര അബൂബക്കർ ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ബാബു മോൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി സുമോദ് , എം.പി. മൂസ, ടി.വി. ഹാരിസ്, സജീവൻ കിഴക്കയിൽ, എം.കെ റഫീഖ്, ടി.ജിനിലേഷ്, എൻ.പി.തൻവീർ, ആലീസ് നെൽസൺ പ്രസംഗിച്ചു. പി.ജയശങ്കർ സ്വാഗതവും എൻ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.