photo
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്‌

കോഴിക്കോട്: ജില്ലാ റോൾ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ മിനി ബോയ്‌സ് , ഗേൾസ് വിഭാഗം (അണ്ടർ 11 ) ടീം ഡി.പി.റോളർ സ്‌പോർട്‌സ് അക്കാദമിയും സബ് ജൂനിയർ വിഭാഗം ബോയ്‌സ് മലാപറമ്പ് റോൾ ബോൾ ക്ലബ് , ഗേൾസ് ഫോർട്ട് റോളർ സ്‌പോർട്‌സും ജേതാക്കളായി. ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ നടന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജി.ബി.ഷാംജിത്ത് അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.