saseendran-
വനംമന്ത്രി എ.കെ ശശീന്ദ്രൻ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിക്കുന്നു

കൽപ്പറ്റ: വനംമന്ത്രി എ.കെ ശശീന്ദ്രൻ ടൗൺഷിപ്പ് പദ്ധതി പ്രദേശം സന്ദർശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു സന്ദർശനം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ മോഡലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസം എങ്ങനെ മാതൃകാപരമായി നടപ്പിലാക്കാം എന്നതിന് ഉദാഹരണമാകും. ദുരന്തബാധിതരുടെ അന്തസിന് കോട്ടം തട്ടാത്ത വിധത്തിൽ മികച്ച സൗകര്യങ്ങളോടെ വീടുകൾ നിർമ്മിച്ചത്. ടൗൺഷിപ്പ് പദ്ധതിയിലെ വീടുകളെക്കുറിച്ച് ആർക്കാണ് മോശം പറയാൻ ആവുകയെന്നു അദ്ദേഹം ചോദിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി സി.എം ശിവരാമൻ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.