കുറ്റ്യാടി: സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ. കുറ്റ്യാടിയിൽ നടത്തുന്ന സമരസംഗമത്തിന്റെ പ്രചരണാർത്ഥം മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ പശുക്കടവിൽ വച്ച് ഡി.വൈ.എഫ്.ഐ.കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. നിഖിലിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. സരേഷ് അദ്ധ്യക്ഷത വഹിച്ചു. ഉപ ലീഡർ അനുപമ രതീഷ് , മിഥുൻ ഏരത്ത് , കെ.ടി മനോജൻ, ടി.എ അനീഷ്, സുനിൽ അടുക്കത്ത്, ഒ.സി ദിപിൻ പ്രസംഗിച്ചു, മരുതോങ്കര പാലത്തിന് സമീപം ജാഥ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു.