തിരുവമ്പാടി: ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31 വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാം പൊയിലിൽ നിർവഹിക്കും. പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 14 നു വൈകീട്ട് 4 മണിക്ക് ആനക്കാംപൊയിൽ പാരീഷ് ഹാളിൽ ചേരുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു. കിഫ്ബി മുഖേന 2134 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്. തുരങ്ക നിർമ്മാണത്തിലെ വിദഗ്ദ്ദരായ കൊങ്കൺ റെയിൽവേ കോർപറേഷനാണ് നിർമ്മാണ ചുമതല.