img20250810
ലിറ്റിൽസ്കോളർ വിജ്ഞാനോത്സവം മുക്കം ഉപജില്ല വിജയികൾ

മുക്കം: ഓർഫനേജ് സ്കൂളിൽ നടന്ന മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം മുക്കം ഉപജില്ലാ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഹാഷിർ അഹമ്മദ് (ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ) ഒന്നാം സ്ഥാനവും അശ്വിൻകൃഷ്ണ (കച്ചേരി എ.എൽ.പി സ്കൂൾ) രണ്ടാംസ്ഥാനവും സയ്യാൻ അബ്ദുൽ ലത്തീഫ് (ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ) മൂന്നാംസ്ഥാനവും നേടി. യു.പിയിൽ സന ബഷീർ (കൊടിയത്തൂർ ഗവ.യു.പി സ്കൂൾ) ഒന്നാംസ്ഥാനവും എം.ടി. ലിയാൻ (ചേന്ദമംഗലൂർ ഗവ.യു.പി.സ്കൂൾ) രണ്ടാംസ്ഥാനവും ഇ എൻ. നഹ് യാൻ (കൊടിയത്തൂർ ഗവ.യു പി സ്കൂൾ), എ. ഷസിയ ( ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ) എന്നിവർ മൂന്നാം സ്ഥാനവും നേടി.