സുൽത്താൻ ബത്തേരി: ശ്രീനാരായണഗുരുദേവന്റെ 171 -ാംജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബത്തേരി യൂണിയൻതല കലാമത്സരങ്ങൾ 24ന് നടക്കും. വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, ബാലജനയോഗം, കുമാരിസംഘം, സൈബർസേന, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. കുട്ടികൾക്കും മുതിർന്നവർക്കമായി വെവേറെ വിവിധ കാറ്റഗറികളിലായി മത്സരം ഉണ്ടായിരിക്കും. ശാഖാതലങ്ങളിൽ വിജയികളാകുന്നവർക്ക് യൂണിയൻതല മത്സരത്തിൽ പങ്കെടുക്കാം.

സബ് ജൂനിയർ, ജൂനിയർ സീനിയർ, സൂപ്പർ സീനിയർ, വിഭാഗങ്ങളിലായി ആലാപനം, ഉപന്യാസം, പ്രസംഗം, ചിത്രരചന, എന്നിവയാണ് സംഘടിപ്പിക്കുന്നത് 20ന് മുമ്പ് ശാഖാതല മത്സരങ്ങൾ പൂർത്തിയാക്കണം. മത്സര പരിപാടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശാഖ യൂണിയൻ ഓഫീസുകളിൽ നിന്ന് ലഭ്യമാകുന്നതാണ്. യൂണിയൻ പോഷക സംഘടന സംയുക്ത ഭാരവാഹികളുടെ യോഗത്തിൽ യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എൻ.കെ. ഷാജി, കമ്മിറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹന ബിജുകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, എ.ബി. അനിൽകുമാർ, സി.സി. ജിഷു, ടി. സിജു, രജനി മനോജ്, കെ.എസ്. അയന, ഗോപി, ശിവ നന്ദന, നേഹ രതീഷ്, സഞ്ജന കൃഷ്ണ, അനുജ ജിഷു, അനുശ്രീ സരിൻ എന്നിവർ പ്രസംഗിച്ചു.