ബാലുശ്ശേരി: ആസ്റ്റർ സേഫ് സ്കൂൾ പദ്ധതിയുടെ സഹകരണത്തോടെ കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പിനു തുടക്കമായി. സ്കൂൾ എൻ. എൻ. എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആസ്റ്റർ മിംസിലെ വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരുംഅടങ്ങുന്ന സംഘമാണ് ക്യാമ്പ് നയിക്കുന്നത്. ത്രിദിനക്യാമ്പ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.എം.നിഷ അദ്ധ്യക്ഷത വഹിച്ചു. ആസ്റ്റർ മിംസ് സ്റ്റാഫ് നഴ്സ് റിൻസി ജോർജ് ക്യാമ്പ് വിശദീകരണം നടത്തി. കെ. ആർ. ലിഷ, ഡോ. ഹിറാഷ്, നദീംനൗഷാദ്, മുഹമ്മദ്‌സി അച്ചിയത്, വിനിൽകുമാർ.ജി, അജീഷ് ബക്കീത്ത എന്നിവർ പ്രസംഗിച്ചു.