കോഴി ക്കോട് : രാമായണ മാസാചരണത്തിന്റെ ഭാഗമായി കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലപ്പുറം എൻ. എസ്. എസ്. സ്കൂളിൽ ജില്ലാതല രാമായണ കലോത്സവം നടന്നു . സംസ്ഥാന സമ്പർക്ക പ്രമുഖ് നാരായണ ഭട്ടതിരിപ്പാട് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. അരുൺ ജോഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി. എസ്. രാമസ്വാമി, ജില്ലാ സെക്രട്ടറി ടി. പി. ഉദയൻ, മാതൃസമിതി സെക്രട്ടറി നീന മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം എൻ. സുഭാഷ് (റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് ) ഉദ്ഘാടനം ചെയ്തു. സുജയൻ, സുലോചന ഉദയകുമാർ, പി വിജയലക്ഷ്മി, എൻ ശ്യാം,സഞ്ജയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. കെ. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.