വേളം: ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യ ദിനം യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായി ആചാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വേളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൂളക്കൂൽ ടൗൺ ശുചീകരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു കൈവേലി പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഠത്തിൽ ശ്രീധരൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എം.വി. സിജീഷ്, ചാമക്കാലായി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. തഹ്സിൻ നാടെമ്മൽ, അഡ്വ. നബീൽ നന്തോത്ത്, എൻ.വി. സിനീഷ്, അമീർ മത്തത്ത്, റാഫി പൂളക്കൂൽ എന്നിവർ നേതൃത്വം നൽകി.