കുറ്റ്യാടി: മലയോര മേഖലകളിൽ തെരുവുനായകളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ വേണമെന്ന് കർഷക കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ ആവശ്യപെട്ടു. രാപ്പകൽ വ്യത്യാസമില്ലാതെ
കുറ്റ്യാടിയിലെ ബസ് സ്റ്റാൻ്റുകളിലും വിദ്യാലയ പരിസരങ്ങളിലും ചുറ്റിത്തിരിയുകയാണ്. നായ്ക്കളുടെ ശല്യം കാരണം രാവിലെ പ്രഭാത നടത്തിന് പോകുന്നവർ, കട തുറക്കാനെത്തുന്ന വ്യാപാരികൾ, സ്കൂൾ, മദ്രസ വിദ്യാർഥികൾ
തുടങ്ങിയവർ പ്രയാസത്തിലാണ്.