രാമനാട്ടുകര: പാറമ്മൽ -പുതുക്കോട് പ്രദേശ വാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാറമ്മൽ - പുതുക്കോട് അണ്ടർപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധികൃതരുടെ അനാസ്ഥക്കും അവഗണനക്കുമെതിരെ മലാപ്പറമ്പിലെ എൻ.എച്ച് ഓഫീസിന് മുന്നിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ സമരക്കാരെ ഷാൾ അണിയിച്ച് ഉപവാസം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ജിജേഷ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. കൃഷ്ണൻ, എ.വി.അനിൽകുമാർ, എം വാസുദേവൻ, സി. രാവുണ്ണിക്കുട്ടി, വിജയൻ മംഗലത്ത്, കൃഷ്ണൻ റോയൽ, അജയൻ പുല്ലാല, സി ഉഷ, എം.എം രാധാകൃഷ്ണൻ, സി വേണുഗോപാൽ, ലത്തീഫ് വാഴക്കാട്, കെ.എം വേണുഗോപാൽ, എ.പി ദാമോദരൻ, ദാമോദരൻ മഞ്ചക്കൽ, പ്രദീപൻ അമ്പാളിൽ പ്രസംഗിച്ചു.
എഴുത്തുകാരൻ ഇ.പി പവിത്രൻ പഞ്ചായത്ത് പ്രസിഡൻ്റിന് നാരങ്ങനീര് നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.
നിരവധി തവണ പരാതിപ്പെട്ടിട്ടും യാത്രപ്രശ്നത്തിന് പരിഹാരമില്ലാതായ പശ്ചാത്തലത്തിലായിരുന്നു ഉപവാസ സമരം. എൻ.എച്ച് പ്രോജക്ട് ഡയറക്ടർ ഉടനെ സ്ഥലം സന്ദർശിക്കുമെന്ന് കമ്മിറ്റിക്ക് ഉറപ്പ് നൽകിയിതായി ബന്ധപ്പെട്ടവർ അറിയിച്ചു .