മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ' പദ്ധതിയിൽ കോടികളുടെ ഫണ്ട് തട്ടിപ്പ് കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ല പൊലീസ് മേധാവി തപോഷ് ബസുമ താരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. തൊണ്ടർനാട് പൊലീസിന്റെ കേസ് ഡയറി കിട്ടുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്ന് ഡി.വൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ പറഞ്ഞു. അതേസമയം ഡൽഹിയിലുള്ള ജില്ല കളക്ടർ സ്ഥലത്തെത്തിയാൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിക്കാനാണ് തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓഡിനേറ്റർ പി.സി. മജീദിന്റെ നേതൃത്വത്തിലുള്ള ടീം ഉദ്ദേശിക്കുന്നതെന്നാണ് സൂചന.