ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ 'മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പെയിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി. ബാലുശ്ശേരി ടൗണിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. "ഹർ ഗർ തിരങ്ക ഹർ ഗർ സ്വച്ഛത" പോസ്റ്റർ പ്രകാശനവും നടന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശ്രീജ, പഞ്ചായത്തംഗങ്ങളായ യു.കെ വിജയൻ, ഹരീഷ് നന്ദനം, അസി. സെക്രട്ടറി കെ.സജ്ന, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. പി. സുരേഷ് ബാബു, വ്യാപാരി സമിതി പ്രസിഡന്റ് വിജയൻ, ഹരിത കേരളം മിഷൻ ആർ.പി കൃഷ്ണപ്രിയ എം പി എന്നിവർ പ്രസംഗിച്ചു.