news-
അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്യുന്നു.

മൊകേരി : സെപ്തംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പതാകജാഥയ്ക്ക് കുറ്റ്യാടിയിൽ നൽകുന്ന സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ് ഘാടനം ചെയ്തു. പി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, കെ.കെ മോഹൻദാസ്, എൻ.എം. ബിജു , ശ്രീജിത്ത് മുടപ്പിലായി, റീന സുരേഷ്, അഭിജിത്ത് കോറോത്ത്, ടി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.കെ.വിജയൻ എം.എൽ.എ , ടി.കെ. രാജൻ,പി. സുരേഷ് ബാബു, ആർ.സത്യൻ (രക്ഷാധികാരികൾ), രജീന്ദ്രൻ കപ്പള്ളി (ചെയർമാൻ), കെ.കെ. മോഹൻദാസ് (കൺവീനർ), റീന സുരേഷ് (ട്രഷറർ).