photo
പാവണ്ടൂർ ഹയർ സെക്കൻഡറി റേഞ്ചർ യൂണിറ്റ് കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു

കാക്കൂർ: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പുതുതായി ആരംഭിച്ച റേഞ്ചർ യൂണിറ്റ് കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം . ഷാജി ഉദ്ഘാടനം ചെയ്തു. നികേഷ്കുമാർ ( ജില്ലാ ട്രഷറർ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, താമരശ്ശേരി) മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ പവിഴ ശ്രീധരൻ, പ്രധാനാദ്ധ്യാപകൻ വിനോദ്, പി.ടി.എ. പ്രസിഡന്റ് ജയരാജൻ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, മാനേജർ ഉദയകുമാർ, ഷോബിൻ കുമാർ, ചൈതന്യ, രഞ്ജിത് ഇ.ആർ, ഷാഹിദ, ജെ. ആർ.സി. കോ - ഓർഡിനേറ്റർ രേണുക രാമചന്ദ്രൻ, എസ്. പി. സി. ഇൻ ചാർജ് ദിൽ ഹരി എന്നിവർ പങ്കെടുത്തു.