കക്കട്ടിൽ: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റ യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനവും അദ്ധ്യാപക ശിൽപശാലയും നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എം.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. നാടൻപാട്ട് കലാകാരൻ അജീഷ് മുചുകുന്ന് മുഖ്യാതിഥിയായി. വിദ്യാരംഗം ജില്ല അസി. കോ ഓർഡിനേറ്റർ വി എം. അഷ്റഫ് പ്രവർത്തന രൂപരേഖ കലണ്ടർ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ഹേമ മോഹനൻ, പ്രധാനാദ്ധ്യാപിക പി.സി ഗിരിജ, വിദ്യാരംഗം ജില്ല അസി. കോ ഓർഡിനേറ്റർ പി.പി ദിനേശൻ, കൺവീനർ കെ.കെ.ദീപേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.