പേരാമ്പ്ര: ഗ്രാമീണമേഖലകളിലെ പ്രധാന കവലകളിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാ വേലിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ പാടിക്കുന്ന് റോഡിലെ കാപ്പു മുക്ക് കവലയിലും പരിസരത്തെ പ്രധാന ജംഗ്ഷനുകളിലുമാണ് ഇത്തരം ട്രാൻസ്ഫോർമറുകൾ ഉള്ളത്. കൽപ്പത്തുർ, വെള്ളിയൂർ, നരയംകുളം റോഡ് വന്നു ചേരുന്ന ജംഗ്ഷൻ വളവു തിരിവുകളും വലിയ ഇറക്കവുമുള്ള മേഖലയാണ്. ചരക്കുലോറികളും മറ്റും ഇവിടെ തിരിക്കാനും ബുദ്ധിമുട്ടുന്നതായി ഡ്രൈവർമാർ പറയുന്നു. അങ്കണവാടികളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തേണ്ടവരും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. അപകട ഭീഷണി പരിഹരിക്കാൻ ആവശ്യമായ
സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡുകളിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറുകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കി അപകട ഭീഷണിക്ക് പരിഹാരം കാണണം
കെ.പി കുഞ്ഞിക്കണ്ണൻ, സാമൂഹ്യ പ്രവർത്തകൻ