crime
പ്രസൻജിത്ത്

ഫറോക്ക്: പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ രക്ഷപെട്ട വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയ കേസിലെ പ്രതിയെ മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയതിന് ബാംഗ്ലൂരിൽ നിന്ന് പിടികൂടിയ ആസാം കൊക്രജാർ ജില്ലയിലെ വിഷ്ണുപൂർ സ്വദേശി പ്രസൻജിത്ത് (20) ആണ് വീണ്ടും പൊലീസ് പിടിയിലായത്. രാത്രി ഏഴിന് ചാടിപ്പോയ പ്രതിയെ, വ്യാഴാഴ്ച പുലർച്ചെ 2.45 ഓടെയാണ് ഫറോക്ക് ചന്ത ഗവ. മാപ്പിള യു.പി സ്കൂളിലെ ശുചിമുറിയിൽ നിന്ന് ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാത്രിയോടെ എ.ആർ ക്യാമ്പിൽനിന്നെത്തിയ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു. അസമിൽനിന്ന് നാലുമാസം മുൻപ് വെൽഡിംഗ് ജോലിക്കായിട്ടാണ് പ്രസൻജിത്ത് എത്തിയത്. ബുധനാഴ്ച രാത്രി ഫറോക്ക് സ്റ്റേഷനിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ ചാടി പോയത്. രക്ഷപെടാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാവുമെന്നും ബന്ധപ്പെട്ടവരുടെ പേരിൽ നടപടിയും ഉണ്ടാവുമെന്നും ഉയർന്ന പൊലീസ് അധികൃതർ പറഞ്ഞു