image-
ടി.ജി.എൻ അക്കാദമിയുടെ ഉദ്ഘാടനം എ. കെ. ജി. എസ്.എം. എ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ നിർവ്വഹിക്കുന്നു.

കോഴിക്കോട്: ജ്വല്ലറി ബിസിനസ് മേഖലയിൽ മികച്ച വളർച്ചയും വിജയവും നേടാനായി ജ്വല്ലറി ഉടമകളെ സഹായിക്കാനായി ടി.ജി.എൻ അക്കാഡമി പ്രവർത്തനമാരംഭിച്ചു. എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അക്കാഡമി ഡയറക്ടർ ബിനേഷ്, ഷുക്കൂർ കിനാലൂർ, അഡ്വ. അബ്ദുൽ കരീം പഴേരിയിൽ, രാജേഷ് ശർമ, നിഷാന്ത് തോമസ്, ബഷീർ എന്നിവർ പ്രസംഗിച്ചു. ജ്വല്ലറി ബിസിനസ് മേഖലയിൽ വിജയം കൈവരിക്കാനായി 11 പില്ലേർസ് എന്ന പേരിൽ ഒരു പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. സർവീസ്, ഇൻവെസ്റ്റ്‌മെന്റ്, സ്റ്റോക്ക്, മാർക്കറ്റിംഗ്, കസ്റ്റമർ, സ്റ്റാഫ്, സെയിൽസ്, ക്യാഷ്, പർച്ചേസ്, ഇൻസ്‌പെക്ഷൻ, കംപ്ലയിന്റ് എന്നിങ്ങനെ ബിസിനസിന്റെ 11 പ്രധാന വിഷയങ്ങളെ അധികരിച്ചുകൊണ്ടായിരിക്കും ഇവിടെ പഠനം നടക്കുന്നത്. അരയിടത്തുപാലത്തിന് സമീപം ടി.ജി ടവറിൽ മൂന്നാം നിലയിലാണ് ടി.എൻ.ജി അക്കാഡമി പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക്: 7736 024 916.