കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉയർത്തിയ അഞ്ച് ചോദ്യങ്ങൾ ചോദിച്ച് യൂത്ത് കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഹൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം യുത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജംഷി അടുക്കത്ത്, യു.ഡി.എഫ് കൺവീനർ കെ .കെ പാർഥൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജി ലാൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കോവൂമ്മൽ അമ്മദ്, ഷിതിൻ ലാൽ, നിഷാദ് അണ്ടിക്കുനി, അബിൻ ബാബു, നൗഷീർ തൻസീർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസി നിസാർ പി സി നന്ദി പറഞ്ഞു.