ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ ഒയലമല, മനാട്, കാരക്കാട്ട് മീത്തൽ കുടിവെള്ള പദ്ധതി 10 വർഷത്തിലേറയായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് കേരളീയ പട്ടിക ജന സമാജം ഉള്ളിയേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. മുണ്ടോത്ത് പള്ളിയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് സുഹറ മനാട്, കത്സു മുണ്ടോത്ത്, തസ്‌ലിമ മുണ്ടോത്ത്, ലത.കെ, എം .കെ.വസന്ത, കെ.എ. ജനാർദനൻ, എ. കെ. അറമുഖൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ട്രഷർ ടി.പി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. എം.എം.ശ്രീധരൻ, നിർമ്മല്ലൂർ ബാലൻ, പി.എം.ബി.നടേരി, പി.എം.വിജയൻ, പി.ടി. ഉദയൻ, സുനിത കുരുവട്ടൂർ, ബാബുരാജ് ഉള്ളിയേരി, മോഹൻദാസ് കൂമുള്ളി തുടങ്ങിയവർ പ്രസംഗിച്ചു.