riyas
കോട്ടുർ ഗ്രാമ പഞ്ചായത്തിലെ വയലിൽ പിടിക ഇടിഞ്ഞകടവ് റോഡ് പാലം ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു

കോഴിക്കോട്: കൃത്യമായ ആസൂത്രണത്തിലൂടെ പ്രാദേശിക വികസനം യഥാർഥ്യമാക്കുന്ന കോട്ടൂർ പഞ്ചായത്ത് കേരളത്തിന് മാതൃകയെന്ന് പൊതുമരാമത്ത് പി.എ മുഹമ്മദ് റിയാസ്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വയലപ്പീടിക റോഡും ഇടിഞ്ഞ കടവ് പാലവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പാലം നിർമ്മിക്കാനായത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. 1.21 കോടി രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. 39.73 ലക്ഷമാണ് പാലത്തിന്റെ നിർമാണ ചെലവ്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തിയാണ് പദ്ധതി യഥാർഥ്യമായത്. തൃക്കുറ്റിശ്ശേരിയിൽ നടന്ന ചടങ്ങിൽ കെ.എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.കെ അനിത, സി.എച്ച്.സുരേഷ്, എം.കെ.വിലാസിനി, കെ.ഷൈൻ, സിന്ധു കൈപ്പങ്ങൽ, കെ.കെ.സിജിത്ത്, നഫീസ വഴുതനപ്പറ്റ, ബിന്ദു കൊല്ലരുകണ്ടി തുടങ്ങിയവർ പങ്കെടുത്തു.