img

വടകര: പുത്തൂർ അക്ലോത്തില്ലത്ത് വെങ്ങളശ്ശേരി കോയിമഠം വാസുദേവൻ നമ്പൂതിരി (94) നിര്യാതനായി. ചേലക്കാട് എൽ.പി സ്കൂൾ, വിലാതപുരം എം. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശിവനാമകീർത്തനം, ഗാന്ധി ദർശനം, നിരാലംബ എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചു. ഭാര്യ: പരേതയായ സാവിത്രി അന്തർജ്ജനം (ചൂരക്കാട്ടില്ലം നന്മണ്ട). മക്കൾ: രാമചന്ദ്രൻ നമ്പൂതിരി (മേൽശാന്തി പുത്തൂർ വിഷ്ണു ക്ഷേത്രം), പരേതയായ പ്രസന്ന. മരുമകൾ: ചിത്ര (തൈയ്യാട്ടില്ലം, വയനാട്)