img20250817
മെറിറ്റ് ഈവ് അവാർഡ് ദാനം തലശ്ശേരി പ്രിൻസിപ്പൽ ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച 42-ാമത് "മെറിറ്റ് ഈവ്" അവാർഡ്ദാന പരിപാടി തലശേരി ജില്ല സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.പി ചെറിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിലും എസ്.എസ്.എൽ.സി, പ്ലസ്ടു പൊതു പരീക്ഷകളിലും ഉയർന്ന യോഗ്യത നേടിയവരെയും പ്രവേശന പരീക്ഷകളിലൂടെ ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരെയും പി.എസ്.സി വഴി ഉദ്യോഗ നിയമനം നേടിയവരെയും ആദരിച്ചു. പി.സി. അബ്ദുന്നാസർ, പി.സി അബൂബക്കർ, ഫസൽ കൊടിയത്തൂർ, സി.പി. മുഹമ്മദ് ബഷീർ, ഇ.പി. ബാബു, എം.അഹമ്മദ് കുട്ടി മദനി പ്രസംഗിച്ചു.