photo
പനങ്ങാട് പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ കർഷക ദിനാചരണത്തോടനുബന്ധിച്ചു നടന്ന വർണ്ണ ശബളമായ ഘോഷയാത്ര

ബാലുശ്ശേരി: കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും പനങ്ങാട് കൃഷിഭവൻ ഹാളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സി. മുജീബ് സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി ഖദീജ കുട്ടി, വികസനകാര്യ ചെയർമാൻ ഷാജി.കെ പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സഹീർ, വാർഡ് മെമ്പർ റിജു പ്രസാദ് എന്നിവർ പ്രസംഗിച്ചു. രാജൻ കിനാലൂർ അവതരിപ്പിച്ച മാജിക് ഷോ നടന്നു. അസി. കൃഷി ഓഫീസർ ബിനു ടി.വി നന്ദി പറഞ്ഞു.