കോഴിക്കോട് : ദേശീയ സരസ് മേളയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മാനപദ്ധതി വിജയികൾ, കുടുംബശ്രീയുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിൽ ജില്ലാ -സംസ്ഥാന അവാർഡുകൾ നേടിയവർ, അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ ജില്ലയെ പ്രതിനിധീകരിച്ചവർ, സരസ് മേളയുടെ പ്രവർത്തനങ്ങളിൽ മികച്ച പങ്കാളിത്തം വഹിച്ചവർ തുടങ്ങിയവരെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.സി കവിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ ഓർഡിനേറ്റർ എസ്.കെ അതുൽരാജ്, കോഴിക്കോട് സെൻട്രൽ സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ ജാസ്മിൻ, പി.സൂരജ്, ടി.ടി ബിജേഷ് എന്നിവർ പ്രസംഗിച്ചു.