കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ 105ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് കെ സി അബു നയിച്ച ഗാന്ധി സ്മൃതിയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത് അദ്ധ്യക്ഷത വഹിച്ചു കെ.പി.സി.സി അംഗം മഠത്തിൽ നാണു, പി രത്നവല്ലി, കെ. വിജയൻ, വി. വി സുധാകരൻ , രജിഷ് വെങ്ങളത്ത് കണ്ടി ,കെ .ടി. വിനോദൻ, വി ടി സുരേന്ദ്രൻ, കെ പി വിനോദ് കുമാർ ,തൻഹീർ കൊല്ലം തുടങ്ങിയവർ പ്രസംഗിച്ചു. ചെങ്ങോട്ടുകാവ് നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് വി പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരിയിൽ ഷബീർ ഇടവള്ളി അദ്ധ്യക്ഷത വഹിച്ചു.