വടകര: ഓർക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി ഓഡിറ്റോറിയം സ്കൂൾ കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കമ്മിറ്റി വൈസ് ചെയർമാൻ കെ.കെ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എടച്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ സാദ്ധിർ , സ്കൂൾ കമ്മിറ്റി ട്രഷറർ കെ.ഇ .ഇസ്മായിൽ , ടി.പി അബ്ദുൽ ഗഫൂർ, മാനേജർ കെ.കെ മൊയ്തു , സ്കൂൾ കമ്മിറ്റി അംഗങ്ങളായ ഒ.കെ ഇബ്രാഹിം, പി.കെ കുഞ്ഞമ്മദ്, എൻ.കെ യൂസഫ് ഹാജി, റഷീദ് വട്ടക്കണ്ടി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. മുസ ഹാജി എന്നിവർ പ്രസംഗിച്ചു. സ്കൂൾ കമ്മിറ്റി സെക്രട്ടറി ഡോ.ടി. കുഞ്ഞമ്മദ് സ്വാഗതവും പ്രിൻസിപ്പൽ സുനിൽ കുഞ്ഞി തയ്യിൽ നന്ദിയും പറഞ്ഞു.