news-
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കാവിലുംപാറ: ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ് ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി മാവുങ്കൽ, എം.സി രവീന്ദ്രൻ, ഷിബോ പൊന്നാറ്റിൽ, കെ സി ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷീരകർഷകർക്ക് കാലിത്തീറ്റക്ക് 50ശതമാനം സബ്സിഡി നൽകുന്നതാണ് പദ്ധതി . ക്ഷീരസംഘങ്ങളിൽ പാൽ വിൽക്കുന്ന 200 ക്ഷീര കർഷകർക്ക് പാൽ ലിറ്റർ ഒന്നിന് 4 രൂപ വച്ച് നൽകും. മിൽക്ക് ഇൻസന്റീവ് പദ്ധതിയും വർഷം ഒരു ലക്ഷം ലിറ്റർ പാൽ അധികം ഉത്പാദിപ്പിക്കുന്ന പശുഗ്രാമം പദ്ധതിയും കറവ പശുക്കളായി വളർത്താവുന്ന കന്നുകുട്ടി വളർത്തൽ പദ്ധതിയും ജനകീയാസൂത്രണ പദ്ധതിയിൽ കാവിലും പാറ ഗ്രാമ പഞ്ചായത്ത് നടപ്പാക്കുകയാണ്.