rajeeev-
രാ​ജീ​വ് ​ഗാ​ന്ധി​ ​ജ​ന്മ​വാ​ര്‍​ഷി​ക​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​യി​ല്‍​ ​ന​ട​ന്ന​ ​അ​നു​സ്മ​ര​ണ​ ​ച​ട​ങ്ങി​ല്‍​ ​രാ​ജീ​വ് ​ഗാ​ന്ധി​യു​ടെ​ ​ചി​ത്ര​ത്തി​ല്‍​ ​പു​ഷ്പാ​ര്‍​ച്ച​ന​ ​ന​ട​ത്തു​ന്ന​ ​മു​ന്‍​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​വി.​എം​ ​സു​ധീ​ര​ന്‍

കോഴിക്കോട്: നീതിപൂര്‍വവും നിഷ്പക്ഷവുമായി നടത്തേണ്ട തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സര്‍വവിശ്വാസ്യതയും നഷ്ടപ്പെടുത്തി നരേന്ദ്രമോദിയുടെ ദാസന്‍മാരാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രാജീവ് ഗാന്ധി ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സ്ഥിതിയാണ്. ഇതേ വരെ ഒരു തെരഞ്ഞെടുപ്പ് കമ്മിഷനും ചെയ്യാത്ത രീതിയില്‍ നിലവാര തകര്‍ച്ചയുടെ പ്രതീകമായി ഭരണകക്ഷിയുടെ അടിമകളെ പോലെ മുന്നോട്ട് പോവുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിക്കെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന തെറ്റായ നടപടിക്കെതിരെ ഡല്‍ഹിയില്‍ പോരാടുന്ന സി.പി.എം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തില്‍ ശരിയായ രീതിയില്‍ വോട്ടര്‍പട്ടിക തയ്യാറാക്കി മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി അബു, അഡ്വ.കെ. ജയന്ത്, യു.വി ദിനേശ് മണി, പി.എം അബ്ദുറഹ്മാന്‍, ദിനേശ് പെരുമണ്ണ തുടങ്ങിയവർ പ്രസംഗിച്ചു.