news-
റിവർ റോഡ് അരികിലെ കെട്ടിടത്തിന് മുകളിൽ ആഫ്രിക്കൻ ഒച്ച് പറ്റി പിടിച്ച നിലയിൽ

കുറ്റ്യാടി: റിവർ റോഡിന്റെ ഇടത് വശത്തെ സ്ഥലത്ത് ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മാസങ്ങളായി ഈ ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. തൊടടുത്ത കെട്ടിടത്തിന്റെ ചുമരുകളിലും മതിലിലും നിറയെ ആഫ്രിക്കൻ ഒച്ചുകളാണ്, പ്ലാസ്റ്റിക് മാലിന്യവും മറ്റ് അവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന ഇടമായതോടെ ഒച്ചുകൾ ഒഴിഞ്ഞുപോകുന്നേയില്ല. കുറ്റ്യാടി മത്സ്യ മാർക്കറ്റ് ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ ഒച്ചുകൾ ഇഴഞ്ഞ് നടക്കുന്നതിന്റെ സമീപത്ത് തന്നെയാണ്. ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് പ്രദേശവാസികൾക്കും പ്രയാസമായിട്ടുണ്ട്. തൊട്ടടുത്ത വീട്ട് വളപ്പിൽ ഇവ എത്തിയാൽ കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം മാരകരോഗ സാദ്ധ്യതയ്ക്കും കാരണമായേക്കാം എന്നാണ് സമീപവാസിയായ പി.പി. ആലി കുട്ടി പറയുന്നത്.