kunnamangalamnews
ചാത്തമംഗലം എം. ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ യാത്ര കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. കിരൺ ഫ്ലാഗ് ഓഫ് ചെയ്യുന്നു

ചാത്തമംഗലം: കമ്മിഷണേഴ്സ് ലീഗിന്റെ നോ നെവർ ആന്റി ഡ്രഗ്സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചാത്തമംഗലം എം. ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അറുപതോളം വിദ്യാർത്ഥികൾ വയനാട്ടിലേക്ക് ലഹരിവിരുദ്ധ പ്രചാരണ യാത്ര നടത്തി. കലാലയങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ എന്നൂര്, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രചാരണ ബോധവത്ക്കരണ യാത്ര നടത്തിയത്.
കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. കിരൺ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഷെഫിക് ആലത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പി.കെ.വിപിൻ, പി.കെ.അൽത്താഫ്, പി.വി റുഫീല, പി.പി.ഹഫ്ര ഷാബിത്ത്, ബാസിം അസ്ലം എന്നിവർ പ്രസംഗിച്ചു.