സുൽത്താൻ ബത്തേരി: ശ്രീനാരായണഗുരുദേവന്റെ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂത്ത് മൂവ്‌മെന്റ്, കുമാരി സംഘം, ബാലജനയോഗം എന്നീ പോഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന യൂണിയൻതല കലാ മത്സരങ്ങൾ 24ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും.
ശാഖാതലങ്ങളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് യൂണിയൻ മത്സരത്തിൽ പങ്കെടുക്കുക. ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള ഉപന്യാസം, ആലാപനം, പ്രസംഗം,ചിത്രരചന, എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. 24 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യും. കൺവീനർ എൻ.കെ. ഷാജി അദ്ധ്യക്ഷത വഹിക്കും.