mimsssss-
ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നടന്ന മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോയിൽ നിന്ന്

കോഴിക്കോട്: ലോക സീനിയർ സിറ്റിസൺസ് ദിനത്തോട് അനുബന്ധിച്ച് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ ആസ്റ്റർ റെസ്‌പെക്ടിൻ്റെ സഹകരണത്തോടെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ സംഘടിപ്പിച്ചു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനമില്ലാത്ത സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യംമെന്നും പൊതു ഇടങ്ങളിൽ മുതിർന്ന പൗരന്മാരെ ഇത്തരം രീതികളിലൂടെ മുൻനിരയിലെത്തിക്കുന്നത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തിന് കരുത്തെകുമെന്നും മിംസ് ഹോൾ ടൈം ഡയറക്ടർ ഡോ.പിഎം ഹംസ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുതിർന്നവരെ തെരുവുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന സാമൂഹിക ചുറ്റുപാടിൽ ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കുക എന്നതാണ് 'ആസ്റ്റർ റെസ്‌പെക്ട്' കൂട്ടായ്മയുടെ ലക്ഷ്യമെന്നും ആസ്റ്റർ റെസ്‌പെക്ട് പ്രോഗ്രാം ഡയറക്ടർ ഡോ. നദീം റഹ്മാൻ പറഞ്ഞു. മുതിർന്ന പൗരന്മാരെ മാറ്റി നിർത്താതെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ആസ്റ്റർ മിംസ് കൂടെ ഉണ്ടാവുമെന്നും സി.ഒ.ഒ ലുഖ്മാൻ പൊൻമാടത്ത് പറഞ്ഞു. നൂറോളം മുതിർന്ന പൗരന്മാർ പങ്കെടുത്ത ചടങ്ങിൽ സി.എം.എസ് ഡോ. അബ്രഹാം മാമൻ, ഡെപ്യൂട്ടി സി.എം.എസ് ഡോ.നൗഫൽ ബഷീർ, ഡോ. രമേശ് ഭാസി,ഡോ. പ്രീത രമേഷ്, ബ്രിജു മോഹൻ എന്നിവർ പങ്കാളികളായി.